Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 2562 times.
Ninakkuvendi njan dharayilenthu

1 ninakkuvendi njan dharayilenthu venamo
enikku verillaashayonnenteshu mathrame

2 evideppyi njaan avannay jeevan vaykkanam
avidethanne povan enikku manassu nalkane

3 durithakleshamo vividha peeda pediyo
varikillennilarikileshu karuna samudrame

4 tharunna doothukal aarkkum dhairyamothidam
varunnathenthum varattennallathenikku paadilla

5 kurishil thongiyon varunnu rajarajanayi
dharayilavanu cheeyar vilippanullam kothikkunnu

6 mahathvamullavan pandu kazhathamel thante
sehiyon narikkarikilanju kaalam vannidum

7 lokarajyangal aake ilakimareedum
lokamengum yeshuvenna namamayidum

8 simhathulyarayi bhoovil bharanam cheyuvor
simharajaneshumumpil abhayam veenedum

9 kattil karadipol nattil krauryam cheyuvor
pettanneshu vanil varumpolalari odeedum

10 pulikku thulyarayi ulakil kalaham cheythavar
alivu kanatheeshan mumpil kalangi varandedum

11 irumpu pallukondulakam chavachu podichavar
varunna durithamarinju vegam dharayil pathichidum

12 yeshu varunnihe thante rajyam sthapippan
nashamilla rajyamathile rajanum thane

13 jathibhedamo illavidarilum thanne
jathibhedamake yeshu nekkum snehathal

14 varunna rajyathil yuddhasainyamillathal
varunna rajyavasikalkku bharanam snehame

15 vaalu kunthangal avide uzhavinnekunna
kozhukkalayitherkkumarum snehamithrarayi

16 dushtajanthukkalpolum sathebuddhikal
dushdasiham kalapole pullu thinnedum

17 desham deshamay yeshu bharanam cheyyumpol
moshakkarennivide kandor koode vaneedum

നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോ

1 നിനക്കുവേണ്ടി ഞാൻ ധരയിലെന്തു വേണമോ
എനിക്കു വേറില്ലാശയൊന്നെന്റെശു മാത്രമെ

2 എവിടെപ്പോയി ഞാൻ അവന്നായ് ജീവൻ വയ്ക്കണം
അവിടെത്തന്നെ പോവാൻ എനിക്കു മനസ്സു നൽകണേ

3 ദുരിതക്ലേശമോ വിവിധ പീഡ പേടിയോ
വരികില്ലെന്നിലരികിലേശു കരുണ സമുദ്രമേ

4 തരുന്ന ദൂതുകൾ ആർക്കും ധൈര്യമോതിടാം
വരുന്നതെന്തും വരട്ടെന്നല്ലാതെനിക്കു പാടില്ല

5 കുരിശിൽ തൂങ്ങിയോൻ വരുന്നു രാജരാജനായി
ധരയിലവനു ചീയർ വിളിപ്പാനുള്ളം കൊതിക്കുന്നു

6 മഹത്ത്വമുള്ളവൻ പണ്ടു കഴതമേൽ തന്റെ
സെഹിയോൻ നാരിക്കരികിലണഞ്ഞു കാലം വന്നിടും

7 ലോകരാജ്യങ്ങൾ ആകെ ഇളകിമാറീടും
ലോകമെങ്ങും യേശുവെന്ന നാമമായിടും

8 സിംഹതുല്യരായി ഭൂവിൽ ഭരണം ചെയ്യുവോർ
സിംഹരാജനേശുമുമ്പിൽ അഭയം വീണീടും

9 കാട്ടിൽ കരടിപോൽ നാട്ടിൽ ക്രൗര്യം ചെയ്യുവോർ
പെട്ടന്നേശു വാനിൽ വരുമ്പോളലറി ഓടീടും

10 പുലിക്കു തുല്യരായി ഉലകിൽ കലഹം ചെയ്തവർ
അലിവു കാണാതീശൻ മുമ്പിൽ കലങ്ങി വരണ്ടീടും

11 ഇരുമ്പു പല്ലുകൊണ്ടുലകം ചവച്ചു പൊടിച്ചവർ
വരുന്ന ദുരിതമറിഞ്ഞു വേഗം ധരയിൽ പതിച്ചിടും

12 യേശു വരുന്നിഹെ തന്റെ രാജ്യം സ്ഥാപിപ്പാൻ
നാശമില്ലാ രാജ്യമതിലെ രാജനും താനേ

13 ജാതിഭേദമൊ ഇല്ലവിടാരിലും തന്നെ
ജാതിഭേദമാകെ യേശു നീക്കും സ്നേഹത്താൽ

14 വരുന്ന രാജ്യത്തിൽ യുദ്ധസൈന്യമില്ലതാൽ
വരുന്ന രാജ്യവാസികൾക്കു ഭരണം സ്നേഹമെ

15 വാളു കുന്തങ്ങൾ അവിടെ ഉഴവിന്നേകുന്ന
കൊഴുക്കളായിത്തീര്ർക്കുമാരും സ്നേഹമിത്രരായി

16 ദുഷ്ടജന്തുക്കൾപോലും സത്ത്ബുദ്ധികൾ
ദുഷ്ടസിഹം കാളപോലെ പുല്ലു തിന്നീടും

17 ദേശം ദേശമായ് യേശു ഭരണം ചെയ്യുമ്പോൾ
മോശക്കാരെന്നിവിടെ കണ്ടോർ കൂടെ വാണീടും

More Information on this song

This song was added by:Administrator on 21-09-2020
YouTube Videos for Song:Ninakkuvendi njan dharayilenthu