കാണുക നീ കാൽവറി
മാറുമോ നീ നിൻ നാഥനായ് (2)
1 വഹിച്ചവൻ നിന്നുടെ പാപം സകലവും
വാസമൊരുക്കുവാൻ നിത്യതയിൽ (2)
വഴുതിടാൻ സാദ്ധ്യത ഏറുന്ന വേളയിൽ
താങ്ങി നടത്തുന്ന വൻകരമായ് (2);- കാണുക...
2 മധുര നാദത്തിന്റെ മൃദുല ധ്വനികളാൽ
ഹൃദയ കാഠിന്യം നീ അകറ്റി (2)
അരുളു പ്രത്യാശ സത്യങ്ങൾ നിത്യവും
അഴലാതെ നിന്നെ അനുഗമിപ്പാൻ(2);- കാണുക...