വാഗ്ദത്തം ചെയ്തവൻ വാതിൽ തുറന്നാൽ
ആരും അടയ്ക്കുകില്ലാ
വാക്കു മാറാത്തവൻ വഴികൾ അടച്ചാൽ
ആരും തുറക്കുകില്ലാ
ശത്രുവിൻ മുൻപിലും മേശ ഒരുക്കി
എന്നെ പോറ്റുന്നവൻ
ക്ഷീണം ഭവിക്കാതെ എല്ലാം സഹിച്ചീടാൻ
നാഥാ കൃപയേകണേ
എൻ കണ്ണീർ തൂകിയ നാളുകൾ ഓർക്കുമ്പോൾ
നാഥാ നിന്റെ കൃപാ
മാറോടു ചേർത്തന്നെ ആശ്വസിപ്പിച്ചത്
നാഥാ നിൻ കരുണാ
ശത്രുവിൻ കോട്ട തകർത്തീടുമെ എന്റെ
രക്ഷകൻ യേശുനാഥൻ
എന്നെ വിടുവിക്കും ജയം വരിക്കും ഞാൻ
കർത്താവിനെ സ്തുതിക്കും