ശുദ്ധിക്കായ് നീ യേശു സമീപേ പോയോ
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?
പൂർനാശ്രയം ഈ നിമിഷം തൻ കൃപ
തന്നിൽ വെച്ചോ ശുദ്ധിയയോ നീ
കുളിച്ചോ കുഞ്ഞാട്ടിൻ ആത്മ ശുദ്ധി
നല്കും രക്തത്തിൽ
ഹിമം പോൽ നിഷ്കലങ്കമൊ നിൻ അങ്കി
കുളിച്ചോ കുഞ്ഞാട്ടിൻ രക്തത്തിൽ ?
അനുദിനം രക്ഷകൻ പക്ഷത്തോ നീ
ശുദ്ധിയായി നടന്നീടുന്നത്
ക്രൂശേറിയ കർത്തനിൽ നിനക്കുണ്ടോ
വിശ്രമം നാഴിക തോറുമേ?
കർത്തൻ വരവിൽ നിൻ അങ്കി ശുദ്ധമോ?
ഏറ്റവും വെന്മയായി കാണുമോ ?
സ്വർപുരത്തിൽ വാസം ചെയ്തിടാൻ യോഗ്യ
പാത്രമായി തീരുമോ അന്നാളിൽ ?
പാപക്കറ ഏറ്റ അങ്കി നീ നീക്കി
കുഞ്ഞാട്ടിൻ രക്തത്തിൽ കുളിക്ക
ജീവ നീർ ഒഴുകുന്നു അശുദ്ധർകായി
കുളിച്ചു ശുദ്ധിയായീടുക