Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 265 times.
Krusherri enne veendedutha ponnu

1 krusheri enne vendedutha ponnu nathhane
krushenthi mannilennum ezha pingamikkume
than chorayenne vanguvanavan koduthathal
en chorayen priyannuvendi nalkum modamaay

rakshakanamenneshuve njaan ennum snehikkum
nithyamavannuvendi njaanum por cheythedume

2 vishvaasakkppaleri njaan gamiykkayaanihe
vishvasam purthicheyumeshu ente naayakan
ieshaana’mulanuta’maayadikkilum sadaa
mosham varathe kakkuvaa-navan karuthanam;- raksha..

3 kashdangalethrayerilum kalangukilla njaan
dushtante ghora’garjjanathilanjchukilla njaan
kashdangalettam ente perkkavan sahichathaal
ishdappedunnu njaanumen-priyante kashtatha;- raksha...

4 ennaathma  snehitharkku njaaninnanyanengkilo
ennathma mithraminnum’ennumeshu mathrame
thann’athma’daanamekiyenne mudracheythu thaan
ennaathma rakshakante snehamennil marumo;- raksha...

5 lokanthyatholamennodothavan vasichidum
maratha’vakkurachathal nirashayillaho
thera’nikshepamulla vingrhathil ethumpol
nithyanandam tharunnatho-avan sakhithvame;- raksha...

ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെ

1 ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെ
ക്രൂശേന്തി മന്നിലെന്നും ഏഴ പിൻഗമിക്കുമേ
തൻ ചോരയെന്നെ വാങ്ങുവാനവൻ കൊടുത്തതാൽ
എൻ ചോരയെൻ പ്രിയന്നുവേണ്ടി നൽകും മോദമായ്

രക്ഷകനാമെന്നേശുവേ ഞാൻ എന്നും സ്നേഹിക്കും
നിത്യമവന്നുവേണ്ടി ഞാനും പോർ ചെയ്തീടുമേ

2 വിശ്വാസക്കപ്പലേറി ഞാൻ ഗമിയ്ക്കയാണിഹേ
വിശ്വസംപൂർത്തിചെയ്യുമേശു എന്റെ നായകൻ
ഈശാനമൂലനൂറ്റമായടിക്കിലും സദാ
മോശം വരാതെ കാക്കുവാ-നവൻ കരുത്തനാം;- രക്ഷ

3 കഷ്ടങ്ങളെത്രയേറിലും കലങ്ങുകില്ല ഞാൻ
ദുഷ്ടന്റെ ഘോരഗർജ്ജനത്തിലഞ്ചുകില്ല ഞാൻ
കഷ്ടങ്ങളേറ്റമെന്റെ പേർക്കവൻ സഹിച്ചതാൽ
ഇഷ്ടപ്പെടുന്നു ഞാനുമെൻ-പ്രിയന്റെ കഷ്ടത;- രക്ഷ...

4 എന്നാത്മ സ്നേഹിതർക്കു ഞാനിന്നന്യനെങ്കിലോ
എന്നാത്മമിത്രമിന്നുമെന്നുമേശു മാത്രമേ
തന്നാത്മദാനമേകിയെന്നെ മുദ്രചെയ്തു താൻ
എന്നാത്മരക്ഷകന്റെ സ്നേഹമെന്നിൽ മാറുമോ;- രക്ഷ...

5 ലോകാന്ത്യത്തോളമെന്നോടൊത്തവൻ വസിച്ചിടും
മാറാത്തവാക്കുരച്ചതാൽ നിരാശയില്ലഹോ
തീരാനിക്ഷേപമുള്ള വിൺഗൃഹത്തിൽ എത്തുമ്പോൾ
നിത്യാനന്ദം തരുന്നതോ-അവൻ സഖിത്വമേ;- രക്ഷ..

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Krusherri enne veendedutha ponnu