1 പുതുശക്തിയാൽ പുതുബലത്താൽ
മാരി പോൽ നിറയെന്മേൽ
പർവ്വതങ്ങളെ സമഭൂമി ആക്കും
മെതിവണ്ടി ആയിടുവാൻ (2)
പെന്തക്കോസ്തിൻ നാളിൽ ഇറങ്ങിയപ്പോൽ
ശിഷ്യരുടെ മേൽ പതിഞ്ഞ പോലെ
അഗ്നി നാവാൽ നിറയ്കുകെന്നെ
ജയിച്ചവനായ് ഞാൻ ഭൂവിൽ ജീവിപ്പാൻ (2)
2 കാരാഗൃഹത്തിൽ ദൈവ ശക്തി ഇറങ്ങി
അടിത്തറ ഇളകിയ പോൽ
ഇളകിടട്ടെ സാത്താന്യ കോട്ടകൾ
അഭിഷേകത്തിന്റെ ശക്തിയാൽ;- പെന്തകൊസ്തിൻ…
3 പുഴക്കരയിൽ കൃപ വെളിപ്പെട്ടപോൽ
ഹൃദയങ്ങൾ തുറന്നിടുവാൻ
ഇറങ്ങിടട്ടെ ശക്തി അളവില്ലാതെ
ആത്മാക്കളെ നേടുവാൻ;- പെന്തകൊസ്തിൻ…