Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 331 times.
Ie parijanjaanam aashcharya

Ie parijanjaanam aashcharyadayakame
ariyunnu shodhana cheythenne nathan

1 irikkunnathum njanezhunnelkkunnathum
karthavu kanunnu
grahikkunnu karthanen hridayanirupanam-o-o
durathuninnu thanneyithathbhutham

2 svarggeyathatha nin aathmave vittu
njaan evideppoy maranjidum
pathaladeshavum nin mumpil nagnam-o-o
svargge gamikkukil avidundu nathan

3 thiramalakale tharanam cheythashu 
parannu njaan samudrathin
atathu parkkukilavidundu nathan-o-o
irulilolichu maravanashadhyam

4 antharamgangal akhilam nin 
kaithaan srishdichathum natha
en mathrujadarakthathalenne medanjavan-o-o
athbhuthakaranam srashdave sthothram

5 niyamippikkappetta nalukalkkellam
munname nee nathaa
en karyamokkeyum nin pusthakathil-o-o
ezhuthiyirunnu haa vismayam than

6 ippol yahove vyasanathin
margangal adiyannundennaakil
avayokke neekki shashvatha marggathil-o-o
nadathanam natha ninakku mahathvam

ഈ പരിജ്ഞാനം ആശ്ചര്യദായകമേ അറിയുന്നു ശോധന

ഈ പരിജ്ഞാനം ആശ്ചര്യദായകമേ
അറിയുന്നു ശോധന ചെയ്തെന്നെ നാഥൻ

1 ഇരിക്കുന്നതും ഞാനെഴുന്നേൽക്കുന്നതും
കർത്താവു കാണുന്നു
ഗ്രഹിക്കുന്നു കർത്തനെൻ ഹൃദയനിരൂപണം-ഓ-ഓ
ദൂരത്തുനിന്നു തന്നെയിതത്ഭുതം

2 സ്വർഗ്ഗീയതാതാ നിൻ ആത്മാവെ വിട്ടു 
ഞാൻ എവിടെപ്പോയ് മറഞ്ഞിടും
പാതാളദേശവും നിൻ മുമ്പിൽ നഗ്നം-ഓ-ഓ
സ്വർഗ്ഗേ ഗമിക്കുകിൽ അവിടുണ്ടു നാഥൻ

3 തിരമാലകളെ തരണം ചെയ്താശു 
പറന്നു ഞാൻ സമുദ്രത്തിൻ
അറ്റത്തു പാർക്കുകിലവിടുണ്ടു നാഥൻ-ഓ-ഓ
ഇരുളിലൊളിച്ചു മറവാനസാധ്യം

4 അന്തരംഗങ്ങൾ അഖിലം നിൻ 
കൈതാൻ സൃഷ്ടിച്ചതും നാഥാ
എൻ മാതൃജഡരക്തത്താലെന്നെ മെടഞ്ഞവൻ-ഓ-ഓ
അത്ഭുതകരനാം സ്രഷ്ടാവേ സ്തോത്രം

5 നിയമിപ്പിക്കപ്പെട്ട നാളുകൾക്കെല്ലാം
മുന്നമേ നീ നാഥാ
എൻകാര്യമൊക്കെയും നിൻ പുസ്തകത്തിൽ-ഓ-ഓ
എഴുതിയിരുന്നു ഹാ വിസ്മയം താൻ

6 ഇപ്പോൾ യഹോവേ വ്യസനത്തിൻ
മാർഗങ്ങൾ അടിയന്നുണ്ടെന്നാകിൽ
അവയൊക്കെ നീക്കി ശാശ്വതമാർഗ്ഗത്തിൽ-ഓ-ഓ
നടത്തണം നാഥാ നിനക്കു മഹത്വം

More Information on this song

This song was added by:Administrator on 18-09-2020