1 എന്നാത്മാവേ വാഴ്ത്തുക നീ
നിന്നുടെ കർത്താവിനെ
തൻ ഉപകാരങ്ങൾ ഒന്നും
എന്നുമേ മറക്കൊലാ
നിൻ അകൃത്യങ്ങൾ ഒക്കെയും
സന്തതം മോചിച്ചു നിൻ
രോഗമെല്ലാം മാറ്റി നിന്നെ
സൗഖ്യമാക്കീടുന്നു താൻ
2 ജീവനെ നാശത്തിൽനിന്നു
വീണ്ടെടുത്തു നിന്നെ തൻ
കാരുണ്യങ്ങളാൽ കിരീടധാരണം ചെയ്യുന്നവൻ
നന്മയാൽ നാൾതോറുമേ നീ
ഉൺമയിൽ ത്യപ്തനായ് നിൻ
യൗവ്വനം കഴുകനെപോൽ
നവമാക്കുന്നു നിത്യം
3 സർവ്വത്തിന്നുമായ് സ്തുതിക്ക
ദൈവമാം പിതാവിനെ
കർത്തൻ നല്ലോൻ തൻ കരുണ നിത്യമായുള്ളതത്രെ
തന്നുടെ വഴികളെല്ലാം ഉന്നതം എന്നാകിലും
തൻ പ്രിയ മക്കൾക്കു സർവ്വം
നന്മയായ് വന്നീടുമെ