Malayalam Christian Lyrics

User Rating

3 average based on 2 reviews.


5 star 1 votes
1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1944 times.
Yeshu mahonnathane ninakku

Yeshu mahonnathane ninakku
sthothramundaka ennekkum-aamen

1 neecharam njangale veendeduvan
vanalokam vedinjodi vannu
thanu narakrithi poondathine
prana natha ninachadaravay;- yeshu...

2 vaana senadikalin sthuthiyum
aanandamam swarga bhagyamathum
heenarayidume njangalude
uonamakuttuvanay vedinjo;- yeshu...

3 bhoothale dasanay nee charichu
papikale kanivay vilichu
nethiyin margamellam urachu
vedanayettavum nee sahichu;- yeshu...

4 papanivarananaya ninmel
papamaseshavum ettukondu
papathin yagamay chora chinthi
parin madhyae kurishil marichu;- yeshu...

5 iee upakaramente manassil
santhathamorthu ninnodananju
lokayimpangale thalleeduvaan
nee krupa chayka dinamprethi-me;- yeshu...

യേശുമഹോന്നതനെ നിനക്കു സ്തോത്രമുണ്ടാക

യേശു മഹോന്നതനെ നിനക്കു
സ്തോത്രമുണ്ടാകയെന്നേക്കും-ആമേൻ

1 നീചരാം ഞങ്ങളെ വീണ്ടിടുവാൻ
വാനലോകം വെടിഞ്ഞോടിവന്നു
താണുനരാകൃതി പൂണ്ടതിനെ
പ്രാണനാഥാ നിനച്ചാദരവായ്;- യേശു...

2 വാനസേനാദികളിൻ സ്തുതിയും
ആനന്ദമാം സ്വർഗഭാഗ്യമതും
ഹീനരായിടുമീ ഞങ്ങളുടെ
ഊനമകറ്റുവാനായ് വെടിഞ്ഞോ;- യേശു...

3 ഭൂതലേ ദാസനായ് നീ ചരിച്ചു
പാപികളെ കനിവായ് വിളിച്ചു
നീതിയിൻ മാർഗമെല്ലാമുരച്ചു
വേദനയേറ്റവും നീ സഹിച്ചു;- യേശു...

4 പാപനിവാരകനായ നിന്മേൽ
പാപമശേഷവുമേറ്റുകൊണ്ട്
പാപത്തിൻ യാഗമായ് ചോര ചിന്തി
പാരിൻ മദ്ധ്യേ കുരിശിൽ മരിച്ചു;- യേശു...

5 ഈയുപകാരമെന്റെ മനസ്സിൽ
സന്തതമോർത്തു നിന്നോടണഞ്ഞു
ലോകയിമ്പങ്ങളെ തള്ളീടുവാൻ
നീ കൃപ ചെയ്ക ദിനംപ്രതി-മേ;- യേശു...

 

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu mahonnathane ninakku