രോഗം ചുമന്നവനെ എന്റെ പാപം വഹിച്ച പരാ
1 രോഗാതുരന്മാരെ കണ്ടുളളലിഞ്ഞോനേ
രോഗികളിൻ വൈദ്യനെ-നീയി
രോഗിയെക്കണ്ടു മനസ്സറിഞ്ഞു സുഖം
വേഗം നല്കീടണമേ;-
2 രോഗികൾക്കു സുഖം നൽകുവാനാജ്ഞയെ
നല്കിയ രക്ഷകനെ-ഇപ്പോൾ
രോഗികളെത്ര പേർ നിൻ സഭയിൽ തന്നെ
വേദനപ്പെട്ടീടുന്നു;-
3 രോഗമീരോഗിക്കത്ത്യാവശ്യമെന്നു നീ
കാണുന്നെങ്കിൽ പ്രിയനെ-അതീ
രോഗി സന്തോഷമായ് സ്വീകരിക്കാൻ കൃപ
ഏറെ നല്കീടണമെ;-
4 നിൻ മനസ്സുണ്ടെങ്കിലെൻ മനക്ലേശങ്ങ-
ളുന്മൂലം ചെയ്തിടാമെ - നാഥാ
നിന്മനസ്സെന്മേലലിഞ്ഞീടണേ സുഖം
തന്നീടണേ ദയവായ്;-
പാടും ഞാനേശുവിന്ന് : എന്ന രീതി