ഉന്നതനാം ദൈവം എന്റെ സങ്കേതവും
അവനെന്റെ കോട്ടയുമേ
അവനെന്നെ കാത്തിടും എന്നെന്നും നടത്തീടും
അവനെന്റെ ആശയമേ
1 പാപിയാമെന്നെയും മോചിതനാക്കുവാൻ
എൻ നാഥൻ ക്രൂശിതനായ്
എൻപാപങ്ങൾ കഴുകി ഹിമംപോൽ വെണ്മയാക്കി
എന്നെ തന്റെ സ്വന്തമാക്കി(2);- ഉന്ന...
2 രോഗശയ്യയിലവൻ സൗഖ്യപ്രദായകൻ
ദുഃഖിതർക്കാശ്വാസകൻ
ഭാരം പ്രയാസങ്ങൾ ഏറിവന്നീടുമ്പോൾ
ആശ്വാസമരുളിടുന്നോൻ(2);- ഉന്ന...
3 എന്തൊരു ഭാഗ്യമീ ദോഷിയാം എനിക്കു നിൻ
പുത്രത്വം തന്നതിനാൽ
പാപചേറ്റിൽ വീണ്ടും വീഴാതെ തൃക്കയ്യിൽ
സർവ്വേശാ കാത്തിടണേ(2);- ഉന്ന...