ഹാ സുന്ദരവീടേ എൻ ശോഭിതവീടേ
എന്നുമാനന്ദമായ് നിന്നിൽ വാണിടുടേ
1 തേജസ്സിനാലെ മനോഹരമായ്
ദേവൻ തൃക്കൈകളാൽ നിർമ്മിതമാം
സ്വർഗ്ഗാലയമേ അങ്ങു ചേരുമേ ഞാൻ;- ഹാ…
2 മിന്നുന്ന ഈരാറു ഗോപുരങ്ങൾ
മാമക ശാശ്വത പാർപ്പിടത്തിൽ
ഹാ സൗഭാഗ്യമായ് നിന്നിൽ പാർത്തീടുമേ;- ഹാ…
3 ശ്രീയേഴും പൊൻ തെരുവീഥികളാൽ
മോഹനമാം മഹാ മന്ദിരത്തെ
വിദൂരതയിൽ അതാ കാണുന്നു ഞാൻ;- ഹാ…
4 രോദനം വേദനയേതുമില്ല
രാപ്പകൽ ശീതമശേഷമില്ല
കുഞ്ഞാടു തന്നെ ദീപമാകുന്നല്ലോ;- ഹാ…
5 മേവിടുന്നു രക്തസാക്ഷിവൃന്ദം
നാഥൻ മുമ്പിൽ സർവ്വാസിദ്ധരുമായി
തന്നാത്മജരിൽ കണ്ണീർ താൻ തടയ്ക്കും;- ഹാ…
6 ഹല്ലേലുയ്യാശുദ്ധർ പാടിടുന്നു
ദൂതർ പൊൻവീണകൾ മീട്ടിടുന്നു
ആ ഗീതനാദം കാതിൽ കേൾക്കുന്നിതാ;- ഹാ…
7 പാവന ഗേഹമണഞ്ഞുടനെ-
എന്നേശു രാജാവിനെ കാണ്മതിനായ്
ഞാൻ പോകുകയായ് ഹാ എന്താനന്ദമേ;- ഹാ...