1 സ്തുതിക്കു യോഗ്യൻ എന്നേശു
സ്തുതിക്കു യോഗ്യനവൻ
ആ മഹൽ സ്നേഹത്തിൻ ആഴമോ
എന്നാൽ വർണ്ണിപ്പാൻ ആവതില്ലേ
ഹാ ഹാലേലുയ്യാ... ഹാലേലുയ്യാ
ഹാ ഹാലേലുയ്യാ
2 താതനിൻ രക്തം എനിക്കായ് ചിന്തി
എൻ പാപം പോക്കി മുഴുവൻ
എൻ ജീവ കാലം മുഴുവൻ പാടും
ആ മഹൽ സ്നേഹമെത്രയോ ശ്രേഷ്ഠം;-
3 കൃപയിൻ ഉറവാം മൽപ്രാണനാഥൻ
കൃപയാൽ നടത്തിടുന്നെന്നെ
ആവശ്യ നേരത്തെൻ ആത്മമണാളൻ
അരുമയായെന്നെ അണച്ചിടുമേ;-