Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 679 times.
Aathmavilum sathyathilum aaradhikkaam
ആത്മാവിലും സത്യത്തിലും ആരാധിക്കാം

ആത്മാവിലും സത്യത്തിലും
ആരാധിക്കാം(2)
ആത്മ രക്ഷകൻ യേശുവിനെ
ആരാധ്യനായവനേ(2)

1 തീജ്വാലയിൽ തേടി വന്നവനെ
കൊടുങ്കാറ്റിലും വഴി കണ്ടവനെ
ആഴിയുടെ ആഴത്തെ ഉണക്കിയോനെ
അത്ഭുത മന്ത്രിയാം ആരാധ്യനെ(2);- ആത്മാവിലും…

2 ജീവമന്നാ തന്നു പോറ്റുന്നവൻ
ജീവജലം നമ്മൾക്ക് ഏകുന്നവൻ
ജീവിക്കും വചനത്താൽ വളർത്തുന്നവൻ
ജീവന്റെ ജീവനാം യേശുനാഥൻ(2);- ആത്മാവിലും…

3 നാളില്ലാ നാഥന്റെ വരവ് അടുത്തു
നാഥന്റെ വരവിനായ് ഒരുങ്ങിനിൽക്കാം
വചനമാം വെളിച്ചത്തിൽ ഉറച്ചുനിൽക്കാം
ലോക ഇമ്പങ്ങൾ ഉപേക്ഷിച്ചീടാം(2);- ആത്മാവിലും...

More Information on this song

This song was added by:Administrator on 14-09-2020