നിന്റെ സ്നേഹത്തിനായ് എന്ത്
പകരം തരും ഞാനെൻ
യേശുവേ... എൻ നാഥനെ...
എൻ പ്രിയനെ... എൻ കാന്തനെ...
1 കഴിഞ്ഞ നാളുകളെല്ലാം
തള്ളി പറഞ്ഞു ഞാൻ നിന്നെ
എങ്കിലും നീ എന്നെ സ്നേഹിച്ചു
മാറോടണച്ചെന്നെ താലോലിച്ചു;- നിന്റെ...
2 നീ തന്ന ദാനമെൻ ജീവിതം
വേറൊന്നുമില്ലെനിക്കേകീടുവാൻ
ജീവാന്ത്യത്തോളം നിൻ വേല ചെയ്വാനുള്ള
കൃപയെ അടിയനു നൽകീടണെ;- നിന്റെ...
3 നിൻ ഹിതം പോലെ നടന്നിടുവാൻ
നിൻ നാമം ഭൂവിൽ ഉയർത്തീടുവാൻ
നാവിൽ നീ പുതിയതാം ഭാഷ നൽകി
ആത്മാവിൻ ശക്തിയാൽ നിറച്ചീടണെ;- നിന്റെ...