എനിക്കായ് നീ മരിച്ചു എൻ
ആശ്രയമാകും യേശുവേ(2)
1 കരയുന്നോർക്ക് കരുതൽ നൽകും
കരുണാ സാഗരമേ (2)
കാണുന്നു നിൻ കാൽ ചുവടുകൾ കാവലായ്
എന്നും... കാവലായ് എന്നും;- എനിക്കായ്...
2 ആശയറ്റ ആശ്രിതർക്ക് ആലംബം നീയേ
അരുളു നിന്റെ അരുമ നാദം
അലിവോടേറ്റെടുക്കാൻ
അലിവോടേറ്റെടുക്കാൻ;- എനിക്കായ്...
3 ആഴമേറും സാഗരത്തിൽ താണുപോകാതെ
അണയു നീയെൻ ഹൃത്തിടത്തിൽ
ബലവും ശക്തിയുമായ്
ബലവും ശക്തിയുമായ്;- എനിക്കായ്...