യേശുവിൻ നാമം ശാശ്വത നാമം
പാപവിമോചക നാമം - ശാപ വിനാശക നാമം
തേനിലും മധുരം തേടുകിലമൃതം
മാനസപീഡിത മാനവരിൽ വിന മാറ്റിടും തിരുനാമം
1 സങ്കടമില്ലാ ചഞ്ചലമില്ലാ സംശയമെനിക്കില്ല
തൻകഴലിണയെൻ തഞ്ചമതാലൊരു ഭാരവുമെനിക്കില്ല
ആശ്രയിച്ചീടും ഞാൻ ആശ്വസിച്ചീടും ഞാൻ
ആകുല വേളയിലാനന്ദമകമേ പകർന്നീടും തിരുനാമം;-
2 വീഴ്ചയിലും വൻ താഴ്ചയിലും താൻ തീർച്ചയായ് വരുമരികിൽ
സ്വച്ഛജലത്തിൻ അരികിൽ നടത്തും സ്വസ്ഥത ഹൃദിപകരും
വിശ്രുതമാം തൻ വിൺമയ വീട്ടിൽ
വിശ്രമിച്ചീടും നാൾ വരും വരെ എന്നെ വഴി നടത്തും;-