നിന്റെ എല്ലാ വഴികളിലും
ദൈവത്തെ നിനച്ചുകൊൾക
ദിനം തോറും താൻ നടത്തും
നിന്റെ പാതകൾ നേരെയാക്കിടും
രക്ഷകൻ നിൻ കൂടെയുണ്ട്
നീ ക്ഷീണിച്ചുപോകയില്ല
ദിനം തോറും താൻ നടത്തും
നരയോളം ചുമന്നീടുമേ;-
എളിയവനൊരു ദുർഗ്ഗം
കഷ്ടകാലത്തു ശരണമവൻ
ദിനം തോറും താൻ നടത്തും
അന്ത്യത്തോളം കാത്തീടുമേ;-
കുരിരു ളിൻ പാതയിലും
മരുഭൂമിയിൽ വേളയിലും
ദിനം തോറും താൻ നടത്തും
നിത്യതയോളം എത്തിക്കും;-