Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 287 times.
Samarppanam cheytheduka priyan
സമർപ്പണം ചെയ്തീടുക പ്രീയൻ പക്ഷം സമസ്തവും

1 സമർപ്പണം ചെയ്തീടുക പ്രിയൻ പക്ഷം സമസ്തവും
സഹിച്ചിടാം പ്രിയൻ വേണ്ടി സർവ്വ ത്യാഗവും(2)
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ...

2 അടിക്കടി ജനിച്ചിടുന്ന ശത്രുവിന്റെ ഭീതിയിൽ
അമർന്നിടാതെ ദൈവശക്തി കാത്തുകൊള്ളുക(2)
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ...

3 മരിപ്പിക്കൂ നിൻ ഭാവമെല്ലാം അതിന്റെ പൂണ്ണതയിൽ
ധരിച്ചിടു പ്രത്യാശയതിൻ വൻ കവചവും(2)
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ...

4 കരങ്ങൾ കോർത്തു ചേർന്നിടാം പ്രിയനു വേണ്ടി ഒന്നിക്കാം
അടുത്തീടാം പ്രത്യാശയിൻ തുറമുഖത്തെത്താം(2)
പുതുക്കിടുന്നവൻ പുണ്യാഹ രക്തത്താൽ
പുതുക്കമേറ്റീടാം ആ ദിവ്യ മാരിയാൽ(2);- സമർപ്പ...

More Information on this song

This song was added by:Administrator on 24-09-2020