ഹല്ലെലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാം
രക്ഷാദൂത് ഘോഷിപ്പാൻ പാരിലെങ്ങും പോയിടാം
രക്ഷകൻ സന്ദേശമായ് മുന്നേറിടാം
1 അജ്ഞതയകറ്റിടും അന്ധതയെ മാറ്റീടും
ജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2)
യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാം
ഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2);- ഹല്ലേലുയ്യാ…
2 സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവും
ജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോ
കഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടും
ജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം;- ഹല്ലേലുയ്യാ…
3 ക്രിസ്തുവിന്റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാം
രക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാം
സ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാം
സ്നേഹത്തിന്റെ നാഥനെ നാം വാഴ്ത്തി പാടിടാം;- ഹല്ലേലുയ്യാ...