"സങ്കടം സമസ്തവും" എന്ന രാഗം
ആശിസ്സേകണം വധൂവരർക്കിന്നു നീ-പര
നേശുനാഥനെ കനിഞ്ഞു സ്വർഗ്ഗീയമാം-പരമാശി-
1 പണ്ടു നീ ഗലീലയിലെ കാനാവിങ്കൽ-ചെന്നു
കൊണ്ടവർക്കുവേണ്ടി ജലം ദ്രാക്ഷാരസമാക്കി-
യിണ്ടലാകവെയകറ്റിയെന്നോണമിന്നും-പ്ര-
സാദമോടിറങ്ങിവന്നു നൽകേണമേ-ശുഭം
2 സ്നേഹബന്ധനങ്ങളാലെ യോജിച്ചവർ-ഒരു
ദേഹമായ് വിളങ്ങിടുന്നതിന്നേകണം-വരം
ഏകയാശയം പ്രവൃത്തി സംഭാഷണ-മിവ-
യാകവേ വിശിഷ്ടമാം വിധം കാണുവാൻ-നിത്യയാശി-