Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 339 times.
Sthuthichidam ennum yeshuvin

Sthuthichidam ennum Yeshuvin
Sarva janagalum aamodayami
Thappukal veenakal meettinam paduka
Sthothra’yagangale ennumennum

Halleluyah halleluyah 
Halleluyah avan nallavanallo
Halleluyah daya ennumullathe

Papathe vittu nam oodiduka
Papavazikale vittiduka
Pathakarkay jevan thannuvallo
Pavanaray jeevichidam;- Sthuthi..

Priyante snehathe keerthikuvan
Aayiram navinal sadyamalla
Enkilum rakshakan panapathram-nalthorum
Eduthu njan sthothram cheyyum;- Sthuthi..

Vairiganam ettam kruddikatte
Kanikalum kuzhikalum bhavichidatte
Yeshuvin snehathil ninnenne
Verpirikan iva sadyamalla;- Sthuthi..

Than makal’kanandam nalkiduvan
Thathen vegam vanil vannidume
Aayiram aayiram vishudarumay
Nitya’yugangal vanidume;- Sthuthi..

സ്തുതിച്ചിടാം എന്നും യേശുവിൻ നാമത്തെ

1 സ്തുതിച്ചിടാം എന്നും യേശുവിൻ നാമത്തെ
സർവ്വജനങ്ങളും ആമോദമായ്
തപ്പുകൾ വീണകൾ മീട്ടിനാം പാടുക
സ്തോത്രയാഗങ്ങളെ എന്നുമെന്നും

ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ അവൻ നല്ലവനല്ലോ
ഹല്ലേലുയ്യാ ദയ എന്നുമുള്ളത്

2 പാപത്തെ വിട്ടു നാം ഓടീടുക
പാപവഴികളെ വിട്ടീടുക
പാതകർക്കായ് ജീവൻ തന്നുവല്ലോ
പാവനരായി നാം ജീവിച്ചിടാം;- സ്തുതി...

3 പ്രിയന്റെ സ്നേഹത്തെ കീർത്തിക്കുവാൻ
ആയിരം നാവിനാൽ സാദ്ധ്യമല്ല
എങ്കിലും രക്ഷകൻ പാനപാത്രം-നാൾതോറും
എടുത്തു ഞാൻ സ്തോത്രം ചെയ്യും;- സ്തുതി...

4 വൈരിഗണം ഏറ്റം ക്രുദ്ധിക്കട്ടെ
കണികളും കുഴികളും ഭവിച്ചിടട്ടെ
യേശുവിൻ സ്നേഹത്തിൽ നിന്നെന്നെ
വേർപിരിക്കാൻ ഇവ സാദ്ധ്യമല്ല;- സ്തുതി...

5 തൻ മക്കൾക്കാനന്ദം നല്കീടുവാൻ
താതൻ വേഗം വാനിൽ വന്നിടുമേ
ആയിരം ആയിരം വിശുദ്ധരുമായ്
നിത്യയുഗങ്ങൾ വാണിടുമേ;- സ്തുതി...

More Information on this song

This song was added by:Administrator on 24-09-2020