Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites
Your Search History
ക്രിസ്ത്യജീവിതം പോൽ ഭാഗ്യം പാരിലെന്തുള്ളു
Kristhya jeevitham pol bhagyam
എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നു
En yesu en sangitam en balam akunnu
കർത്താവേ നിൻ ക്രിയകൾ എന്നും എന്റെ
Karthave nin kriyakal ennum ente
ഉന്നതനു പാടാം സ്തോത്ര ഗീതം പാടാം ആത്മാവിൽ
Unnathanu padam sthrotha getham
ഞാനെന്റെ കണ്ണുയർത്തുന്നു
Njan ente kannuyarthunnu
സ്വർഗ്ഗ്Iയദൂതരാം സേനകൾയാവരും
Swargeeya dootharam senakalyaavarum
എന്നെ സ്നേഹിക്കും പൊന്നേശുവേ
Enne snehikkum ponneshuve
തൻ കരവിരുതിനാൽ നമ്മെ മെനഞ്ഞ
Than karaviruthinaal namme menanja
വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ
Vazhthi vazhthi varnnikkume
എന്റെ നാഥൻ നിണം ചൊരിഞ്ഞോ
Ente nathan ninam chorinjo
തുടച്ചീടുകെൻ കണ്ണുനീർ
Thudacheduken kannuneer
ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ
Aathmavinte niravil nadathunnone
കുരിശു ചുമന്നു നീങ്ങും നാഥനെ
Kurishu chumannu neengum nathane
പ്രിയനവൻ മമ പ്രിയനവൻ
Priyanavan mama priyanavan
ക്രൂശിലേറി യാഗമായി മാർവ്വിലെന്നെ
Krushileri yagamayi marvilenne
ക്രിസ്തുവിനായ് നാം വളരാം
Kristhuvinai nam valaram
എന്നുവന്നീടും പ്രിയ എന്നു വന്നീടും കൺകൾ
Ennu vannidum priya ennu vannedum
ജീവനുള്ള ആരാധനയായ്‌
Jeevanulla aaradhanayay
തിരുവചനം മനനം ചെയ്തിടുകിൽ
Thiruvachanam mananam cheythidukil
യേശുവിൻ പാദത്തിൽ എൻ കണ്ണീർത്തുള്ളികൾ
Yeshuvin padathil en kannerthullikal
മണ്ണു മണ്ണോടു ചേരുന്ന നേരം
Mannu mannodu cherunna neram
പാർത്തലെ ജീവിതം ഈ വിധ ജീവിതം
Parthale jeevitham ie vidha

Add Content...

This song has been viewed 299 times.
Kristhuvinodoruvan chernnidumpol
ക്രിസ്തുവിനൊടൊരുവൻ ചേർന്നിടുമ്പോൾ

ക്രിസ്തുവിനൊടൊരുവൻ  ചേർന്നിടുമ്പോൾ
ദൈവത്തോട് എകിഭവിച്ചീടുന്നു
ഏകാത്മാവായിടുന്നു (2)

ഇനി ജീവനോ മരണമോ
എന്നെ അവനിൽ നിന്നും  അകറ്റുകില്ലാ
അവനോടു ഞാൻ  നിത്യമായ്
പിരിയാത്തവണ്ണം ചേർന്നിരിക്കുന്നു (2)

നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നു
നിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നു
നിൻ സമ്പൂർണത  എന്നിൽ നദികളായ് 
വെളിപ്പെട്ടീടുന്നു  പ്രിയ യേശുവേ

നിൻ ദൈവാത്മാവെന്നിൽ കവിഞ്ഞൊഴുകുന്നു
നിൻ ജീവനെന്നിൽ നിറഞ്ഞൊഴുകുന്നു
നിൻ സമ്പൂർണത എന്നിൽ നദികളായ്
വെളിപ്പെട്ടീടുന്നു  പ്രിയ യേശുവേ

ദൂരസ്ഥനായിരുന്ന എന്നെ നിന്റെ
രക്തത്താൽ സമീപസ്ഥനാക്കിയല്ലോ
ശത്രുത്വം  നീക്കിയല്ലോ
ജാതീയനായിരുന്ന എന്നെ നിന്നിൽ
കൂട്ടവകാശിയാക്കി മാറ്റിയല്ലോ
നിൻ പൈതലാക്കിയല്ലോ

ഇനിമേൽ നാമന്യരല്ലാ
ക്രിസ്തുയേശുവിൻ ഭവനക്കാരത്രേ
സർവ്വ വാഗ്ദത്തങ്ങൾക്കും നാം
തന്റെ യോഗ്യതയാൽ പങ്കാളിയത്രേ  (2)

നിൻ തേജസ്സെന്നിൽ കവിഞ്ഞൊഴുകുന്നു
നിൻ സ്നേഹമെന്നിൽ നിറഞ്ഞൊഴുകുന്നു
നിൻ സമ്പൂർണത  എന്നിൽ നദികളായ് 
വെളിപ്പെട്ടീടുന്നു പ്രിയ യേശുവേ

നിൻ ദൈവാത്മാവെന്നിൽ കവിഞ്ഞൊഴുകുന്നു
നിൻ ജീവനെന്നിൽ നിറഞ്ഞൊഴുകുന്നു
നിൻ സമ്പൂർണത എന്നിൽ നദികളായ്
വെളിപ്പെട്ടീടുന്നു  പ്രിയ യേശുവേ

ആദാമിന്റെ പാപത്തിന്നാൽ
സർവരും പാപികളായിതീർന്നു
എന്നാൽ യേശുവിൻ നീതി പ്രവൃത്തിയാൽ
സർവരും നീതീകരിക്കപ്പെട്ടു


യേശുവിൽ ഉള്ളൊരു വിശ്വാസത്താൽ
ദൈവത്തിൻ മുൻപിൽ നിഷ്കളങ്കരായ്
ദൈവം നീതീകരിച്ചവരെ
പാപി എന്നെണ്ണുവാൻ കഴിയുമോ

തന്റെ രക്തം ചിന്തീ നമ്മെ യോഗ്യരാക്കി
രാജകീയ പുരോഹിതന്മാരാക്കി
തന്റെ  പൂർണ്ണതയാൽ നമ്മെ പൂർണരാക്കി
തൻ തിരുമുൻപാകെ വിശുദ്ധ ജനങ്ങളാക്കി  (2)


ലോകത്തിൻ പാപമോചകൻ
പുതു നിയമത്തിൻ മധ്യസ്ഥൻ
നീ ഒഴികെ മറ്റൊരു രക്ഷകനില്ലല്ലോ
ദൈവത്തിൻ അരികിൽ ചെല്ലാൻ
ജീവൻ പ്രാപിച്ചീടുവാൻ
നിന്നെ കൂടാതെ വേറെ വഴിയില്ലല്ലോ

നിന്നിൽ വിശ്വസിക്കുന്നവർ
ഒരുനാളും നശിക്കയില്ല
നിത്യമായ് നിന്നോടൊപ്പം വസിച്ചീടും 
ദൈവം മാനവരക്ഷക്കായ് 
നൽകിയ ഏക നാമം 
ആ നാമം യേശു എന്നൊരു നാമം തന്നേ 
യേശുവേ... യേശുവേ... യേശുവേ...  യേശുവേ...

More Information on this song

This song was added by:Administrator on 19-09-2020