ഉറ്റവരും ഉടയവരും കൈ വെടിയും നേരം
ദുഃഖ ഭാരം താങ്ങീടാനായ് ആത്മ നാഥനെത്തും
പുത്രനായ നിന്നെയൊന്നു മാറിലൊന്നു ചേര്‍ക്കാന്‍
എത്ര കാലമായി നിന്നെ കാത്തിരിപ്പു നാഥന്‍
യേശു നല്ലവന്‍ ഈ ലോക രക്ഷകന്‍
നീ മാത്രമാണു പാരിലിന്നു ഏക ആശ്രയം
കാല ദൈര്‍ഘ്യമേറെയില്ല നാഥനെത്തുവാന്‍
കാത്തിരുന്നിടേണമിന്നു ആത്മനാഥനായ്
സ്വര്‍ഗ്ഗരാജ്യ സീമകളിൽ ഒത്തു ചേരുവാന്‍
കാഹള ധ്വനി മുഴങ്ങും നേരമായിടാം
രോഗ സൗഖ്യമേകി ആത്മശാന്തിയേകിടും
ശോകമൊക്കയും അകറ്റി മോദമേകീടും
ജീവിത വിജയ ലക്ഷ്യ സീമ താണ്ടുവാന്‍
ചിറകടിച്ചുയര്‍ന്നീടുക വചന വീഥിയിൽ