എൻ ഓഹരി എൻ അവകാശം
ആ മനോഹര ദേശം
ഈ പാരിതിലെ പാടുകളെ
പിൻപിലേക്കെറിഞ്ഞു ഞാൻ
ഓടുന്നു സീയോൻ സഞ്ചാരിയായ്
പോകുന്നു പ്രത്യാശയോടിന്ന്(2)
1 യാഹ് പാർക്കും ആലയം
എൻ ഉള്ളം എന്നും മാത്രം താൻ
സഹായദൂത സംഘം
കാവൽ കാക്കും എൻ പാദം(2);- ഓടുന്നു..
2 ആയുസ്സിന്റെ അന്ത്യം വരെ
ആരാധിക്കും അങ്ങേ ഞാൻ
ആനന്ദത്തിന്റെ മാധുര്യഗാനങ്ങൾ
ആലപിക്കും എന്നും ഞാൻ(2);- ഓടുന്നു...