Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1825 times.
Manathaar mukurathin prakasham
മനതാർ മുകുരത്തിൻ പ്രകാശം

മനതാർ മുകുരത്തിൻ പ്രകാശം
മനുകുലതിൻ മതത്തിനെല്ലാം
പൊരുത്തം വരുത്തിവയ്ക്കും
മനതാർ മുകുരത്തിൻ പ്രകാശം

മനസി വരും മദഭാവന നീക്കും
മഹിതമനസ്സുകൾ മാതൃകയാക്കും
മതിസുഖമനിശമശേഷമുദിക്കും
മറുത്തു പറഞ്ഞോർ വന്നു 
പദത്തിൽ നമസ്കരിക്കും;- മന....

1 പട്ടുകുപ്പായമയ്യോ! നിന്നെ മയക്കരുതേ
കട്ടിപ്പൊൻ മുടിയുമെൻ പൊന്നെ അതിനോടൊത്തു 
മട്ടൂറും മൊഴികളും തന്നെ നിൻ വിശ്വാസത്തെ
കട്ടുപോകരുതെന്നു തന്നെ എനിക്കുള്ളാശ
പട്ടിവിടെയിട്ടു ഭൂമിവിട്ടു നരൻ തട്ടുകേടയ്‌ പോകും-ശവക്കുഴിയിൽ

പട്ടവല്ല പഴന്തുണിയിട്ടു കെട്ടിചെറ്റു മറവേകും അവനു ചെറു
തുട്ടുപോലുമിട്ടു കൊടുത്തൊട്ടു ദയകാട്ടുകില്ല ചാകും സമയമയ്യോ!
ചട്ടമിതാണെട്ടുകെട്ടിലഷ്ട്ടി ചെയ്തിരിപ്പവന്നുമാകും ഫലനുഭവം

ബഹുതര ദുരിതം മനുജനു ഭുവനേ
ബന്ധുവർഗ്ഗമതുമെന്തിഹ വിജനേ
അന്തരംഗമതിലാമയഹരനെ
ചിന്തചെയ്ക ദിനവും മമ പ്രിയനെ;- മനതാർ ...

2 ഏ-എന്നപോലെ മാനംനോക്കി - നിലവിടൊല്ല
ബി-എന്നപോലെ പണം നോക്കി - തന്നെയുമല്ല
സി-എന്നപോലെ മേനി നോക്കി - അതുവുമല്ല
ഡി-എന്നപോലെ സുഖം നോക്കി - ഇനിയും കേൾക്ക
യുക്തിയില്ലാ ശുഷ്ക വാദം നിസ്ത്രപം പരിഗ്രഹിച്ചു കൊണ്ടോ? പുറമേ നല്ല

യുക്തിയെന്നു തോന്നിടുമശുദ്ധരിൻ വചസ്സു കേട്ടുകൊണ്ടോ? കഥയില്ലാത്ത
ദുഷ്പ്രസംഗക്കാർ പറയും വിദ്യയില്ലാപ്പിണക്കുകൾ കൊണ്ടോ? നേരെ മറിച്ചു
വിദ്യയുള്ളോർ പറയുമ ബദ്ധ വാക്കു വിലവച്ചു കൊണ്ടോ? തെറ്റിപ്പോകൊല്ലാ

വിഷയ വിരക്തിയുമതി ദൃഢമതിയും
വിശ്വനാഥ പദസേവന രതിയും
ന്യായവർത്ത്മനി വിവേചനഗതിയും 
ചേർന്ന ഭക്തനരുൾ നിൻ മുഴുനതിയും;- മനതാർ ...

More Information on this song

This song was added by:Administrator on 20-09-2020