യേശു എന്റെ ആത്മമിത്രമേ
വലംകൈക്കുപിടിച്ചു
വഴികാട്ടി നടത്തി (2)
മഹത്വത്തിൽ ചേർത്തിടുമെന്നേ-യേശു
1 പാപച്ചേറതിൽ ഞാൻ-ആണ്ടുപോയപ്പോൾ
അൻപിൻ കരം നീട്ടി താൻ
തൂക്കിയെടുത്തണച്ചു
പാറമേലെൻ പാദം നിർത്തി;- യേശു…
2 കണ്ണുനീരിൻ താഴ്വര തന്നിൽ
യഹോവായെൻ ബലമായ്
സീയോനിൽ ചെന്നെത്തീടും
എൻ ആലയത്തിൽ നിത്യവാസമായ്;- യേശു…
3 ഈശാനമൂലൻ ആഞ്ഞടിക്കുമ്പോൾ
ദൈവദൂതൻ വന്നീടും
ധൈര്യം നാഥൻ തന്നീടും
വൈരിയിന്മേൽ ജയം തന്നീടും;- യേശു...