Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 445 times.
Mrthyuvine jayicha karthaneshu

mrithyuv

ine jayicha karthaneshu kristhuvine stuthipin
aadyanum andyanumaam maharajaneshivune stuthipin

1 vedathin kaadalivan manukulamokshathin paathayum  njan
kedam sahichukondu narakulavyadhi akatiyo naam

2 paapam chumannu shaapamettu kurisheri marichathinal 
Paapikalkayirunna daivakopamakeyozhinjazhinju

3 jeevanilathirunna ulakathil jeevan pakarneduvan
chaavin visham ruchichu kunjadivanethu madikudathe

4 mallan pishachinude shirasine thalithakarthu krushil
ulaasamodu jayam kondadiya vallabhanalleluyaa

5 shathrutham krushil neeki davathodu shathrukalayavare
ethramel yojipichu thaathanodu krushile rakthamoolam

6 thanthiru thaathanude valabhaage eri vasicheedunon
veendum varunavanam manuvelaneshuvine stuthipin

tune of : vandanam yeshupara ninakkennum

മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ

മൃത്യുവിനെ ജയിച്ച കർത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിൻ
ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിൻ

1 വേദത്തിൻ കാതലിവൻ മനുകുലമോക്ഷത്തിൻ പാതയും ഞാൻ
ഖേദം സഹിച്ചുകൊണ്ടു നരകുലവ്യാധിയകറ്റിയോനാം

2 പാപം ചുമന്നു ശാപമേറ്റു കുരിശേറി മരിച്ചതിനാൽ
പാപികൾക്കായിരുന്ന ദൈവകോപമാകെയൊഴിഞ്ഞെഴിഞ്ഞു

3 ജീവനില്ലാതിരുന്ന ഉലകത്തിൽ ജീവൻ പകർന്നീടുവാൻ
ചാവിൻ വിഷം രുചിച്ചു കുഞ്ഞാടിവനേതും മടികൂടാതെ

4 മല്ലൻ പിശാചിനുടെ ശിരസ്സിനെ തല്ലിത്തകർത്തുക്രൂശിൽ
ഉല്ലാസമോടു ജയം കൊണ്ടാടിയ വല്ലഭനല്ലേലൂയ്യാ

5 ശത്രുത്വം ക്രൂശിൽനീക്കി ദൈവത്തോടു ശത്രുക്കളായവരെ
എത്രമേൽ യോജിപ്പിച്ചു താതനോടു ക്രൂശിലെ രക്തംമൂലം

6 തൻതിരു താതനുടെ വലഭാഗെ ഏറി വസിച്ചിടുന്നോൻ
വീണ്ടും വരുന്നവനാം മനുവേലനേശുവിനെ സ്തുതിപ്പിൻ

രീതി: വന്ദനം യേശുപരാ നിനക്കെന്നും വന്ദനം

More Information on this song

This song was added by:Administrator on 20-09-2020