1 യേശു മഹാരാജൻ വന്നീടുമേ തന്റെ
കാന്തയെ ചേർത്തുകൊണ്ടു വാനിൽ പോവാൻ
2 ശോഭപരിപൂർണ്ണയായ കാന്തേ നിന്നിൽ
സൗരഭ്യം ഉണ്ടോ എന്നു നോക്കിടട്ടെ
3 പാറവിടവിൽ വസിച്ചീടുന്നു അയ്യോ
കുന്നിൻമറവിലിരുന്നിടുന്നു
4 സത്യമണവാളവൻ വന്നിടുമേ തന്റെ
സത്യമണവാട്ടിയെ ചേർത്തിടുവാൻ
5 രക്ഷയിൻ വാർത്തകൾ തീരാറായി
രക്ഷകൻ വാതിലും പൂട്ടാറായി
6 മുന്തിരിത്തോട്ടത്തിൽ നോക്കി എന്നാൽ
മുന്തിരിക്കുലകൾ പഴുത്തുകാണാം
7 പ്രേമം കെടുപ്പാൻ കഴിയാതുള്ള
തന്റെ പൊന്മുഖം ഞാനൊന്നു കണ്ടീടട്ടെ
8 എന്റെ പ്രിയൻ എനിക്കുള്ളവൻ താൻ
ഞാനവൻ കന്യകതന്നെയല്ലോ
9 സുഗന്ധങ്ങൾ വീശിടുന്ന തൻ സഭയെ
നിന്നിൽ സൗരഭ്യം ഉണ്ടോ എന്നു നോക്കീടട്ടേ