എണ്ണമില്ലാ നന്മകൾ എന്നിൽ
ചൊരിയും വൻ ദയയെ ഓർക്കുമ്പോൾ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
നിത്യ സ്നേഹം ഓർക്കുമ്പോൾ
വൻ കൃപകൾ ഓർക്കുമ്പോൾ
എങ്ങിനെ സ്തുതിക്കാതിരുന്നിടും
ആ കരുണ ഓർക്കുമ്പോൾ
വൻ ത്യാഗം ഓർക്കുമ്പോൾ
എങ്ങനെ വാഴ്ത്താതിരുന്നിടും യേശുവേ
സാധുവാകും എന്നെ സ്നേഹിച്ചു
സ്വന്ത ജീവൻ തന്ന സ്നേഹമേ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ് ...... നിത്യ സ്നേഹം
കാല്‍വറിയിന്‍ സ്നേഹം ഓർക്കുമ്പോൾ
കണ്കള്‍ നിറയുന്നെന്റെ പ്രിയനേ
നന്ദിയല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്
സ്തോത്രമല്ലാതൊന്നും ഇല്ലപ്പാ
എന്‍റെ നാവാൽ ചൊല്ലിടുവാനായ്. ...... നിത്യ സ്നേഹം