ഭയം എന്തിന് ഭയം എന്തിന്
ദൈവപൈതലേ ഈ ഉലകിൽ
ഭാരം എന്തിന് ക്ലേശം എന്തിന്
ദൈവപൈതലേ ഈ യാത്രയിൽ
ഈ ഉലകിൽ ഏകനായ് തീർന്നാലും
സർവ്വരും നിന്നെ കൈവിട്ടെന്നാലും
കൈവിടാത്ത രക്ഷകൻ കർത്തനേശു നായകൻ
ഇന്നും എന്നും കൂടെയുള്ളതാൽ
യാത്ര മദ്ധ്യേ ക്ഷീണിതനായ് തീർന്നാലും
ഭാരത്താൽ നിൻ ജീവിതം തളർന്നാലും
നടത്തുന്ന വല്ലഭൻ കർത്തനേശു നായകൻ
ഇന്നുമെന്നും കൂടെയുള്ളതാൽ
ശത്രുവിൻ പീഢനങ്ങൾ വന്നാലും
നിന്ദ പരിഹാസമേറെ വന്നാലും
കരുതുന്ന വല്ലഭൻ കർത്തനേശു നായകൻ
ഇന്നുമെന്നും കൂടെയുള്ളതാൽ