തീയിൽ നൽ കുളിർമ ഏകി
കൊടും ചൂടതിൽ തണൽ നൽകി(2)
എൻ പേർ വിളിച്ചു തോളിൽ വഹിച്ചു
എൻ പ്രാണനെ വീണ്ടെടുത്തു(2)
വറ്റിവരണ്ട ആ കണ്ണുനീർച്ചാലുകൾ
അടഞ്ഞുപോയ് കണ്ണുനീർ തൂകിയില്ലാ(2)
കോരിയെടുത്തന്നെ കർത്താവിന്റെ ദൂതന്മാർ
തീയിൽ എൻ ജീവിതം തീർന്നിടാതേ(2);- തീയിൽ…
കത്തിക്കരിഞ്ഞയെൻ ശോഭയേറും മുഖം
പൊത്തിപ്പിടിച്ചു കരഞ്ഞിടുമ്പോൾ(2)
ചിന്തിച്ചുനിന്നില്ലാ ചന്തം എന്നോർത്തില്ലാ
ചങ്കോടുചേർത്തണച്ചേശു എന്നെ(2);- തീയിൽ…
നിലവിളി കേട്ടപ്പോൾ നില ഉറപ്പിച്ചു യേശു
അരികിൽ വിളിച്ചു എന്റെ മനസ്സറിഞ്ഞു(2)
അനുഗ്രഹിച്ചെന്നെ അവൻ ഒരുക്കിയെടുത്തു
വേഗം; യാത്ര തുടർന്നു ഞാനേശുവിനായ്(2);- തീയിൽ...