1 താങ്ങുവാനായ് ആരുമെ
എനിക്കില്ലയെന്നാലും
ഏറ്റം ചാരെ യേശു എൻ
സഹായമായ് വരും
ഇല്ല, നിരാശ ഇല്ലിനി
എനിക്കേശു ഉള്ളതാൽ
2 മാർഗ്ഗമൊന്നും മുന്നിലായ്
കാണാതെ വന്നാലും
ചെങ്കടൽ പിളർന്നവൻ
വൻ പാത തുറന്നിടും;-
3 കണ്ണുനീരിൻ താഴ്വരെ
ആശ്വാസം തേടുമ്പോൾ
മൃത്യവെ ജയിച്ചവൻ
ആശ്വാസമായ് വരും;-
4 തോൽവി ഏറ്റു മാറുവാൻ
വൻ പ്രേരണ വന്നാൽ
വിജയ വീരനാം യേശുവിൽ
എൻ ജയം സുനിശ്ചിതം;-