എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെ
ബേർ-ലാഹായി-റോയ് എന്നു പേരായല്ലോ
നിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെ
ഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെ
ലോകം തരും അപ്പവും തീർന്നു പോകും
അത് നൽകും വെള്ളവും വറ്റിപ്പോകും
ബാലന്റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെ
തുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ;-
ഏകനായി എന്നു നീ കലങ്ങുന്നുവോ
അമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻ
കൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായി
കഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ;-