Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 324 times.
Mayalalen manam urukunnu
മയലാലെന്മനമുരുകുന്നു നവയെരുശലേം

സ്നേഹാത്മാവും സഭയും തമ്മിലുള്ള ഐക്യം
രാഗം: നവറോജ്, താളം: ചെമ്പട

പല്ലവി
മയലാലെന്മനമുരുകുന്നു-നവയെരുശലേം മകളെ!

അനുപല്ലവി
ഉയിരിളങ്കനി മധുനിറഞ്ഞ നിൻ- പ്രിയമുഖമിന്നു കണ്ടു – മയ

1 മരണവിഷനീരായ നിൻ ഉമി
ഴ്നീരെൻ വായിനാൽ കുടിച്ചു-എന്റെ
തിരികെ ജീവനാമുയിർപ്പിന്നുമിഴ്നീർ
തരുണീ! നിനക്കു തന്നേൻ;-

2 എതിരി നിന്നിരു കൈകളിലിട്ട
ചതിച്ചങ്ങലയെ മുറിച്ചു-നിന്നെ
കൊതിച്ചെന്നിരു കൈപൊൻചങ്ങലയാ
ലിറുക്കിയെ കെട്ടിചേർത്തേൻ;-

3 പരിമള സ്നേഹത്തൈലമെൻ വലം-
കരത്തിൽ കനിവോടെടുത്തു-നിന്റെ
ശിരസ്സിലൊഴിച്ചു ഞാൻ നിന്നെ ശുദ്ധീ
കരിച്ചു നിന്മേലാവസിച്ചേൻ;-

4 മാഴ്കിമോഹവായ്തുറന്നു ഞാൻ നിന്നെ
മുഴുവനുമുള്ളിൽ നുകർന്നേൻ എന്റെ
ഏഴാം കാഹളമൂതി എൻജീവ
കലയെ നിന്നുള്ളിൽ പകർന്നേൻ;-

5 മനമിണങ്ങി ഞാൻ മുഴുവനും നിന്നെ
മണ-മാലയായിട്ടണിഞ്ഞേൻ-എന്റെ
മണമുള്ള വാടാമലർ മാലമുടി
നിനക്കുതന്നലങ്കരിച്ചേൻ;-

6 ഒരിക്കലും വിട്ടുപിരിഞ്ഞു നിന്നെ ഞാ-
നിരിക്കുമൊ തങ്ക ഖെറുബേ! നാ-
മിരുവരും കൂടെപ്പറന്നു പൊൻവാന
വിരിവിൽ ചെന്നുങ്ങുരമിക്കാം;-

More Information on this song

This song was added by:Administrator on 20-09-2020