1 bhuvil engum ningal poi khoshicheduvin
sarva srishtikalkkumulla Ie suvishesham
svargga bhumikalium sarvvadhikaramen
kaikalil njanundu ningal’onnichennume
2 thaathan enne marthya'rakshyake ingayachapol
bhuthalathil ningaleyum njaan ayakkunnu;-
3 shakthi’adhikarangal konde allaho sarvva
shakthanaam aathmavinale ningal jayikkum;-
4 kurirulin rajanum than sainyavum mattu
vairikalum kezhamarum ente naamathil;-
5 divya’snehathaal sadaa nirbhandhitharay
chavinnira aayavare thrananam chayvin;-
6 aathma valaam daivavakyam kaiyil eduthu
sarvada ripukkalodu ningkal ethirppin;-
7 nithyavum pravruthiyil than aashissinnayi
prarthanayil uttu nilka karthru sannidhou;-
8 mruthyu naalolam vishvasthar aayedunnenkil
nithya jeevante kireedom ningal prapikkum;-
ഭൂവിൽ എങ്ങും നിങ്ങൾ പോയി
1 ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻ
സർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷം
സ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻ
കൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേ
2 താതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽ
ഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു;-
3 ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വ
ശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും;-
4 കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റു
വൈരികളും കീഴമരും എന്റെ നാമത്തിൽ;-
5 ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ്
ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ;-
6 ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തു
സർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ;-
7 നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായി
പ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ;-
8 മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽ
നിത്യ ജീവന്റെ കിരീടം നിങ്ങൾ പ്രാപിക്കും;-
More Information on this song
This song was added by:Administrator on 15-09-2020