1 ക്രൂശിൽ എനിക്കായി തൂങ്ങിയോനെ
ലോകത്തിൻ പാപം ചുമന്നവനെ
നിത്യതയോളം നടത്തുന്നോനെ
നിത്യമാം സ്നേഹത്തെ നൽകിയോനെ
യേശുവേ... സ്നേഹത്തിൻ ഉറവിടമേ
യേശുവേ... സ്നേഹത്തിൻ ഉറവിടമേ
2 പാപത്തിൽ കിടന്നയെന്നെ
നിൻ സ്നേഹത്താൽ വീണ്ടെടുത്തു
കരുണയിൻ ഉറവിടമെ,
യേശുവെ സ്തുതി നിനക്കു;-
3 നിൻ ദേഹം ചീന്തിയതാലെ
നിൻ രക്തം നൽകിയതാലെ
നിനക്കായി നൽകുന്നു നാഥാ
നിൻ ഇഷ്ടം ചെയ്തിടുവാൻ;-