നിൻ സ്നേഹം മാധുര്യം , അതു അവർണ്ണനീയം
പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ
വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ (2)
വാഴ്ത്തുന്നേ(2)
ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ
എൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായി
തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ
എന്നിൽ ആനന്ദമേകി, നവ ചൈതന്യം നൽകി
ആത്മ ജീവദായകൻ, നിത്യ ജീവൻ നൽകിയോൻ
ആത്മ ശക്തി
പകർന്നും, അഭിഷേകം നൽകിയും
സുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻ