Malayalam Christian Lyrics

User Rating

4 average based on 1 reviews.


4 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 8566 times.
alpakalam matram i bhuvile vasam

alpakalam matram i bhuvile vasam
svarpuramanente nityamam vide

en prayana kalam naluviral nilam
ayatin pratapam kastata matram
njan parannu vegam priyanodu cherum
vin mahima prapichennum visramichitum
ennum visramichitum

palayattinappurattu kastamelkkuka nam
patupetta yesuvinde ninna chumakkam
nilkkum nagaram illivite porkkalattil etre nam
nilkka venta por porutu yatra tutaram
vegam yatra tutaram

natu vittu vit vittu namadheyakkuttam vittu
kadhinyamam shodhanayil yanam cheytearam
kutiyonnay vazhan vanchiccetra nalay‌
karunyavan pani kazhicca kottaram tannil
a kottaram tannil

അല്പകാലം മാത്രം ഈ ഭൂവിലെ വാസം

അല്പകാലം മാത്രം ഈ ഭൂവിലെ വാസം
സ്വര്‍പുരമാണെന്‍റെ നിത്യമാം വീട്
                        
എന്‍ പ്രയാണ കാലം നാലുവിരല്‍ നീളം
ആയതിന്‍ പ്രതാപം കഷ്ടത മാത്രം
ഞാന്‍ പറന്നു വേഗം പ്രിയനോട് ചേരും
വിണ്‍ മഹിമ പ്രാപിച്ചെന്നും വിശ്രമിച്ചിടും
എന്നും വിശ്രമിച്ചിടും
                        
പാളയത്തിനപ്പുറത്തു കഷ്ടമേല്ക്കുക നാം
പാടുപെട്ട യേശുവിന്‍റെ നിന്ദ ചുമക്കാം
നില്‍ക്കും നഗരം ഇല്ലിവിടെ പോര്‍ക്കളത്തില്‍ അത്രേ നാം
നില്‍ക്ക വേണ്ട പോര്‍ പൊരുതു യാത്ര തുടരാം
വേഗം യാത്ര തുടരാം
                        
നാടു വിട്ടു വീട് വിട്ടു നാമധേയക്കൂട്ടം വിട്ടു
കാഠിന്യമാം ശോധനയില്‍ യാനം ചെയ്തോരാം
കൂടിയൊന്നായ് വാഴാന്‍ വാഞ്ഛിച്ചെത്ര നാളായ്‌
കാരുണ്യവാന്‍ പണി കഴിച്ച കൊട്ടാരം തന്നില്‍
ആ കൊട്ടാരം തന്നില്‍

More Information on this song

This song was added by:Administrator on 05-01-2018