ദൈവത്താല്‍ അസാധ്യമായതോന്നുമില്ലല്ലോ
യഹോവയ്ക്ക് കഴിയാത്തകാര്യമില്ലല്ലോ
യേശുവിന്‍റ് നാമത്താല്‍ സൌഖ്യമുണ്ടല്ലോ
യേശുവിന്‍റ് രക്തത്താല്‍ ജയം ഉണ്ടല്ലോ
വിശ്വസിച്ചാല്‍ ദൈവത്തിന്റെ മഹത്വം കാണാം
പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന്റെ പ്രവര്‍ത്തികാണാം
ആരാധിച്ചാല്‍ ദൈവത്തിന്റെ വിടുതല്‍ കാണാം
ആശ്രയിച്ചാല്‍ ദൈവത്തിന്റെ കരുതല്‍ കാണാം
അബ്രഹാം യഹോവയില്‍ വിശ്വസിച്ചപ്പോള്‍
ദൈവമത് നീതിക്കായി കണക്കിട്ടല്ലോ
അതിമഹത്തായ പ്രതിഫലം കൊടുത്തു
ബഹുജാതികള്‍ക്കു പിതാവാക്കി തീര്‍ത്തല്ലോ (വിശ്വസിച്ചാല്‍)
യിസ്സാഹാക്കിന്‍ പ്രാര്‍ഥനക്ക് മറുപടിയായി
നൂറു മേനി നല്കി ദൈവം അനുഗ്രഹിച്ചു
വാഗ്ദത്തങ്ങള്‍ നിറവേറ്റി പരിപാലിച്ചു
തലമുറകള്‍ നല്കി അനുഗ്രഹിച്ചു (വിശ്വസിച്ചാല്‍)
യാക്കോബും ദൈവത്തെ ആരാധിച്ചപ്പോള്‍
യഹോവയ്ക്ക് തക്ക മഹത്ത്വംകൊടുത്തപ്പോള്‍
യാബൊക്കെന്ന കടവില്‍ അനുഗ്രഹമായി
യിസ്രായേല്‍ എന്ന ബഹുമാനം ലഭിച്ചു (വിശ്വസിച്ചാല്‍)