1 ഏതു നേരത്തും പ്രാർത്ഥന ചെയ്വാൻ
ഏഴകളെ പ്രാപ്തരാക്കു
ഇടവിടാതെന്നും സ്തോത്രം കരേറ്റാൻ
അധരങ്ങളെ നീ തുറക്കണമേ
എന്നെന്നും നിൻ വക ആവാൻ
നിൻ പാദം കൂമ്പിടുവാൻ
അർപ്പിക്കുന്നു ഞങ്ങൾ
തിരുമുമ്പിൽ നാഥാ
ഏഴകളെ സ്വീകരിക്കു
2 ലോകാന്ധകാരത്തിൽ വെളിച്ചമായി
ആപൽവേളയിൽ അഭയമായി
പാപികളാകുന്ന ഞങ്ങൾക്കെന്നും
നൽവഴി കാട്ടിടണേ;- എന്നെന്നും...
3 നീ ചെയ്ത നന്മകൾ മറന്നിടാതെ
നന്ദിയോടെന്നെന്നും ജീവിക്കുവാൻ
ദീപ്തമാകുന്ന തിരുവചനം
നൽകി നീ നയിച്ചീടണേ;- എന്നെന്നും...