Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 301 times.
Daivarajyathil nithya veedathil

1 daivarajyathil nithya veedathil
chennu cherum nal orkkumpol(2)
ethra santhosham enthoranandam
ente nathhan nalkeedunnu(2)

2 innu mannithil bharam eridum
deham kshenamayi maridum(2)
ethra santhosham enthoranandam
ente nathhan nalkedunnu(2)

3 vittupoidum puram thallidum
kuttamayi svantha sodarar(2)
ethra santhosham enthoranandam
ente nathhan nalkidunnu(2)

4 theyil venthidan chudu koottiyal
chulayil karthan vannidum(2)
ethra santhosham enthoranandam
ente nathhan nalkidunnu(2)

5 simha kudathil enne kathidan
yehudayin gothra simhamayi(2)
ethra santhosham enthoranandam
ente nathhan nalkidunnu(2)

6 per vilichidum cherthanachidum
aa dinam njaan orthidumpol(2)
ethra santhosham enthoranandam
ente nathhan nalkidunnu(2)

ദൈവരാജ്യത്തിൽ നിത്യവീടതിൽ

1 ദൈവരാജ്യത്തിൽ നിത്യവീടതിൽ
ചെന്നുചേരും നാൾ ഓർക്കുമ്പോൾ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

2 ഇന്നുമന്നിതിൽ ഭാരം ഏറിടും
ദേഹം ക്ഷീണമായ് മാറിടും(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

3 വിട്ടുപോയിടും പുറം തള്ളിടും
കൂട്ടമായ് സ്വന്ത സോദരർ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

4 തീയിൽ വെന്തിടാൻ ചൂടുകൂട്ടിയാൽ
ചൂളയിൽ കർത്തൻ വന്നിടും(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

5 സിംഹക്കൂടതിൽ എന്നെ കാത്തിടാൻ
യഹൂദായിൻ ഗോത്ര സിംഹമായ്(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

6 പേർവിളിച്ചിടും ചേർത്തണച്ചിടും
ആ ദിനം ഞാൻ ഓർത്തിടുമ്പോൾ(2)
എത്ര സന്തോഷം എന്തോരാനന്ദം
എന്റെ നാഥൻ നൽകിടുന്നു(2)

More Information on this song

This song was added by:Administrator on 16-09-2020