1 പരിശുദ്ധനെ നിൻ ശക്തി അയയ്ക്ക
പരിശുദ്ധാത്മ ശക്തി അയയ്ക്ക
മാളികമുറിയിൽ ഇറങ്ങിയപോൽ
ശക്തി അയക്കണമെ
പരിശുദ്ധാത്മാവേ മഴപോലെ പെയ്യണമെ
ആരാധിച്ചാനന്ദിപ്പാൻ നദിപോലിന്നൊഴുകണമെ
2 താഴ്മയോടെ ജീവിപ്പാൻ
ഒരുമനമായ് നിൻ വേലചെയ്യാൻ
ഐക്യതയേകും ആത്മാവേ
ശക്തി അയക്കണമേ
3 കോട്ടകളെ തകർത്തീടാൻ
ദേശങ്ങളെ പിടിച്ചടക്കാൻ
ശത്രുവിനെതിരായ് പോരാടാൻ
ശക്തി അയക്കണമേ
4 രോഗികളെ സുഖമാക്കാൻ
പാപികളെ വിടുവിപ്പാൻ
സുവിശേഷത്തിൻ കൊടി ഉയരാൻ
ശക്തി അയക്കണമേ
5 കൃപാവരങ്ങൾ നിറഞ്ഞിടുവാൻ
ആത്മഫലങ്ങൾ നൽകിടുവാൻ
കളകളെ മാറ്റി വിളവേകാൻ
ശക്തി അയക്കണമേ
6 വിശുദ്ധിയോടെ ജീവിപ്പാൻ
വിശ്വസ്തരായ് നിലനിൽപ്പാൻ
നിൻ വരവിനായ് ഒരുങ്ങീടാൻ
ശക്തി അയക്കണമേ