ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും
ഒരു കോടി നാവെനിക്കേകിയാലും(2)
നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻ
അടിയനിന്നാവുമോ തമ്പുരാനേ (2)
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും,
ഒരു കോടി നാവെനിക്കേകിയാലും
ഒരു കൈക്കുഞ്ഞായ് പിറന്നൊരാ നാളിലും
തിരുക്കരം തന്നിലായ് കാത്തവൻ നീ(2)
പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ
കരം പിടിച്ചെന്നെ നയിച്ചതും നീ(2)
എന്റെ ദൈവമേ, എന്റെ സ്നേഹമേ...
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- ഒരു...
പഥികനായ് പാപിയായ് പാപത്തിൽ വീണിട്ടും
പലവുരു താങ്ങിയെന്നെ തുണച്ചവൻ നീ(2)
പാപമാം ലോകത്തിൻ മായയിൽ വീഴാതെ
തിരുമാറിലെന്നെ നീ കാത്തിടേണേ(2)
എന്റെ ദൈവമേ, എന്റെ സ്നേഹമേ...
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- ഒരു...
ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും,
ഒരു കോടി നാവെനിക്കേകിയാലും (2)
നിറകോടി നന്മയാം നിൻ സ്തുതി പാടുവാൻ
അടിയനിന്നാവുമോ തമ്പുരാനേ (2)
എന്റെ ദൈവമേ, എന്റെ സ്നേഹമേ...
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
എന്റെ ദൈവമേ, എന്റെ സ്നേഹമേ...
നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ;- ഒരു...