1 പൂവിന്നു നീ പുതു സുഗന്ധമേകി
പുതിയ പ്രഭാതമതിൽ(2)
പിടയും മനസ്സിന്നു പുതുമ ഏകി
പുലരാൻ അനുവദിച്ചു(2)
2 സൃഷ്ടികൾ നിന്നെ നമിക്കുന്നു നാഥാ
സൃഷ്ടാവേ നീ പരിശുദ്ധൻ(2)
മകുടമായ് നീ വാഴുന്നു ദേവാ
ഈ മരുഭൂമിയിൽ മരുപ്പച്ചയായ്(2);- പൂവിന്നു...
3 ഏഴകൾ നിന്നെ എതിരേൽപ്പാനായ്
ഏകാന്തതയിൻ യാമത്തിൽ(2)
ഏകാത്മാവിൻ ആർക്കുന്നു നാഥാ
അരുളു സായൂജ്യം(2);- പൂവിന്നു...