സ്തുതിക്കാം ദൈവജനമേ
ആരാധിക്കാം നമുക്കൊന്നായി
ആത്മാവിലും സത്യത്തിലും
ആരാധിക്കാം നമുക്കൊന്നായി
ശത്രുവിന്റെ തല തകർത്തീടുവാൻ
ശക്തി നേടീടുവാൻ
ശാശ്വതമായ രക്ഷ നേടാൻ
ആരാധിക്കാം നമുക്കൊന്നായി;-
കണ്ണുനീർ മാറീടുമേ
കഷ്ടത നീങ്ങീടുമെ
ആത്മ നിറവിൽ അഭിഷേകം നിന്നിൽ
നിറഞ്ഞു തുളുമ്പീടുമ്പോൾ;-