സ്വർഗ്ഗസീയോൻ നാടതിൽ നാം
എത്രയും വേഗം എത്തിടാറായി
കാന്തനാം യേശു വാനമേഘ
ദൂതരുമായ് വേഗം വന്നിടാറായ്
1 സ്ഥാനങ്ങൾക്കായ് മാനങ്ങൾക്കായ് ഓടിടുവാനോ
മഹിമ വിട്ട് ജീവനേകി വീണ്ടെടുത്തതു
മുറുകെ പറ്റും പാപമെല്ലാം വിട്ടോടുക
ഇല്ലയെങ്കിൽ തള്ളിടുമെ നിത്യ അഗ്നിയിൽ;-
2 ലോകത്തിന്റെ മോഹം നാശമെന്നറിഞ്ഞു നീ
പിൻ തിരിഞ്ഞിടെണം വേഗം ദൈവപൈതലേ
നിന്നെ തന്നെ നീ ഒരുക്കി കാത്ത്സൂക്ഷിച്ചാൽ
പോയിടാമെ ശുദ്ധർക്കുള്ള സീയോൻ നാടതിൽ;-
3 ക്രിസ്തുവിന്റെ പാതയിൽ നിന്നകറ്റുവാൻ
ശക്തിയോടെ ശത്രു തൻ വഴിയൊരുക്കുമ്പോൾ
മായയായ ലോകസുഖങ്ങൾ മുന്നിൽ കാണുമ്പോൾ
മയങ്ങിടല്ലേ വീണിടല്ലേ ദൈവപൈതലേ;-
4 അന്ത്യകാല ലക്ഷണങ്ങൾ എത്രയേറെയായ്
കണ്ണിൻ മുൻപിലായ് ഇന്ന് വന്നടുക്കുമ്പോൾ
ഒരുങ്ങിട്ടുണ്ടോ പോയിടുവാൻ സ്വർഗ്ഗനാടതിൽ
ഓടുന്നുണ്ടോ ലക്ഷ്യം നോക്കി ജീവപാതയിൽ;-