1 ദൈവം ചെയ്ത നന്മകൾ
ഓർത്താൽ എത്ര അത്ഭുതം
എൻ നാവാൽ വർണ്യമല്ലത്
പാടും എൻ ജീവനാളെല്ലാം(2)
2 ഭാരങ്ങളാലെൻ ജീവിതം
ഈ പാരിൽ വൻ ഭീതിയാകുമ്പോൾ;
എൻ ഭാരങ്ങൾ തോളിലേറ്റവൻ-
യേശുമാത്രമെൻ രക്ഷകനവൻ(2);- ദൈവം...
3 സ്വന്ത സോദരർ ബന്ധുമിത്രങ്ങൾ
ശത്രുവായിടും പാരിൽ പോരിനാൽ;
കൂട്ടു സ്നേഹിതൻ യേശുവുള്ളതാൽ-
ക്ലേശമില്ലിനി ലേശമെന്നിലായ്(2);- ദൈവം...