1 ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ
2 തകർത്ത ഇടിമുഴക്കം പോലെ
പെരു വെള്ളത്തിൻ ഇരച്ചിൽ പോലെ
3 വ്യർത്ഥമായ നടപ്പിൽ നിന്നും
എന്നെ വീണ്ടെടുത്ത പരനെ നിത്യം
4 കുഞ്ഞാട്ടിന്റെ കല്ല്യാണത്തിൽ
ക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർ
5 കണ്ടിടാറായ് എൻ ഭാഗ്യദേശം
വാണിടുമേ നിത്യകാലം
6 കാത്തിരിക്കും വിശുദ്ധരെല്ലാം
കഴുകനെപ്പോൽ ഗമിച്ചീടാറായ്