അനാദിയാം മഹദ് വചനം
അത്യുന്നതൻ മഹോന്നതൻ
സൃഷ്ടികൾക്കെല്ലാം ആദ്യജാതൻ
രക്ഷിതാവായ് അവതരിച്ചു
എത്ര നല്ല നാമമേ
എന്നേശു ക്രിസ്തുവിൻ നാമം
എത്ര നല്ല നാമമേ
തുല്യമില്ലാ നാമമേ
എത്ര നല്ല നാമമേ
എന്നേശുവിൻ നാമം
മൃത്യുവിന് നിന്നെ തോല്പിക്കാനായില്ല
പാതാള ശക്തിയെ നീ ജയിച്ചുയിർത്തു
സ്വർഗമാർത്തിരബി ജയാഘോഷം മുഴക്കി
മഹിമയിൻ രാജനായ് വാഴുന്നവൻ
ഈല്ലില്ല നാമം തുല്യമായ് വേറെ
യേശുവിൻ നാമം അതുല്യ നാമം
രാജ്യവും ശക്തിയും മാനവും ധനവും
സ്വീകരിപ്പാനെന്നും നീ യോഗ്യൻ
സ്വർഗ്ഗരാജ്യം ഭൂവിൽ വന്നു
സ്വർഗ്ഗവാതിൽ തുറന്നു തന്നു
വൻ പാപം പോക്കി വീണ്ടെടുത്തു
അതിരില്ലാത്ത സ്നേഹമിത്